കൊച്ചി : ദുൽഖർ പൊലീസുകാരന്റെ വേഷത്തിലെത്തുന്ന സല്യൂട്ട് എന്ന ചിത്രത്തിലെ പുതിയ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കാാക്കി യൂണിഫോം, കണ്ണിൽ കൂളിംഗ് ഗ്ലാസ്, ഒരു കയ്യിൽ ലാത്തി, ബുള്ളെറ്റിലേറി രണ്ടും കൽപ്പിച്ചുള്ള ഇരിക്കുന്നതാണ് താരത്തിന്റെ ഏറ്റവും ഫോട്ടോയിലുള്ളത്
പുതിയ ചിത്രം സല്യൂട്ട്ലെ ഒരു സർപ്രൈസ് എന്ന് പറഞ്ഞു കൊണ്ട് ഏതാനും ദിവസങ്ങളായി ഈ ഫോട്ടോയുടെ തന്നെ വിവിധ ആംഗിളുകൾ ദുൽഖർ പോസ്റ്റ് ചെയ്തിരുന്നു. ഏറ്റവും ഒടുവിലായാണ് ആ സീരീസിന്റെ ഭാഗമായുള്ള പൊലീസ് വേഷത്തിൽ ദുൽഖർ അവതരിച്ചത്. പുതിയ ഫോട്ടോ നിമിഷങ്ങൾക്കകം തന്നെ പ്രേക്ഷകർ എറ്റെടുക്കുകയായിരുന്നു
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സല്യൂട്ട് . ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയാണ്
വേഫറെർ ഫിലിമ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ അയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു
തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി, കാല, പരിയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ഛായാഗ്രഹണം അസ്‌ലം പുരയിൽ നിർവഹിക്കുന്നു
إرسال تعليق