ആരാധകരെ ആവേശത്തിലാക്കി പ്രീസ്റ്റിലെ മമ്മൂട്ടിയും മഞ്ജുവും: താരരാജാവും ലേഡീ സൂപ്പർ സ്റ്റാറും ആദ്യമായി ഒന്നിക്കുന്ന പ്രീസ്റ്റിലെ ചിത്രങ്ങൾ വൈറൽ: വീഡിയോ ഇവിടെ കാണാം

കൂടുതൽ വാർത്തകൾക്കായി മുകളിൽ ക്ലിക്ക് ചെയ്യുക
കൊച്ചി: ദി പ്രീസ്റ്റിന്റെ പ്രമോഷനെത്തിയ മമ്മൂട്ടിയുടെയും മഞ്ജുവിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരു മമ്മൂട്ടി ചിത്രം നാളെ റിലീസിനെത്തുകയാണ്, ‘ദി പ്രീസ്റ്റ്’. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ വേദിയുടെ മുഴുവൻ ശ്രദ്ധയും കവർന്നത് മമ്മൂട്ടിയും മഞ്ജു വാര്യരുമാണ്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്

നിഷ്കളങ്കത മൂലം തന്റെ പുതിയ ചിത്രമായ ദ പ്രീസ്റ്റിലെ രഹസ്യം അബദ്ധത്തില് വെളിപ്പെടുത്തിയ മെഗാസ്റ്റാര് മമ്മൂട്ടിയുടെ പത്ര സമ്മേളനം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ടുള്ള വാര്ത്താ സമ്മേളനയില് മാദ്ധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് ഉത്തരം സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യം മമ്മൂട്ടി അറിയാതെ പറഞ്ഞുപോയത്.

മമ്മൂട്ടിയുടെ വാക്കുകള് കേട്ട് അടുത്തിരിക്കുന്ന മഞ്ജു അയ്യോ; എന്ന് പറയുന്നുമുണ്ട്. ഇതുകേട്ട് അല്ലേ എന്ന് മമ്മൂട്ടി തന്നോട് ചോദിക്കുന്നത് കണ്ട് നടി ചിരിക്കുമ്ബോഴാണ് അബദ്ധം പിണഞ്ഞ കാര്യം നടന് മനസിലാകുന്നത്. അത് പറയാന് പാടില്ല അല്ലേ എന്ന് പറഞ്ഞുകൊണ്ട് തനിക്ക് പറ്റിയ അമളി മമ്മൂട്ടി പ്രകടിപ്പിക്കുന്നതും കാണാം

പിന്നീട് അയ്യോ അത് കൈയ്യീന്ന് പോയല്ലോ ആന്റോ എന്ന് സിനിമയുടെ നിര്മാതാവായ ആന്റോ ജോസഫിനോട് മമ്മൂട്ടി പറയുന്നതും കുഴപ്പമില്ല, നമുക്ക് പിടിച്ച്‌ കയറാം എന്ന് ആന്റോ മറുപടി നല്കുന്നതും സംഭവത്തിന്റെ വീഡിയോയില് കേള്ക്കാം


തന്റെ നിഷ്കളങ്കത കൊണ്ടാണ് ഇക്കാര്യം പറഞ്ഞുപോയതെന്ന് രസകരമായി വിശദീകരിക്കുന്ന മെഗാസ്റ്റാര്, വീണ്ടും ചോദ്യം ചോദിക്കുന്ന മാദ്ധ്യമപ്രവര്ത്തകരോട്, ഇനി കൂടുതലൊന്നും ഞാന്പറയുന്നില്ല എന്ന് പറഞ്ഞുകൊണ്ട് മൈക്ക് കൈമാറുകയാണ് ചെയ്യുന്നത്


Post a Comment

أحدث أقدم