14 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്; 2 പ്രതികൾ കൂടി പിടിയിൽ

മലപ്പുറം കൽപ്പകഞ്ചേരിയിൽ ലഹരിമരുന്നു നൽകി 14 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ. വളവന്നൂർ സ്വദേശികളായ മുഹമ്മദ് സാലിഫ്, മുഹമ്മദ് ഉബൈസ് എന്നിവർ കർണാടക കുടകിൽ നിന്നാണ്. പിടിയിലായത്.

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 14 കാരിയാണ് പീഡനത്തിന് ഇരയായത്. ഇൻസ്റ്റഗ്രാം വഴിയാണ് യുവാക്കൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. കഞ്ചാവിനും മറ്റ് ലഹരി വസ്തു പദാർഥങ്ങൾക്കും അടിമയാക്കിയായിരുന്നു പീഡനം.

പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. വീട്ടിലെ മറ്റാർക്കും ക്രൂരതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.

കേസിൽ ഏഴു പ്രതികളാണ്. രണ്ടു പേർ നേരത്തെ പിടിയിലായിരുന്നു. കർണാടക കുടകിൽ ഒളിവിൽ കഴിഞ്ഞ വളവന്നൂർ സ്വദേശികളായ മുഹമ്മദ് സാലിഫ്, മുഹമ്മദ് ഉബൈസ് എന്നിവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. ഇവരും സംസ്ഥാനം വിട്ടെന്നാണ് സൂചന. ഈ മാസം പതിനേഴിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

Post a Comment

أحدث أقدم