ന്യൂഡൽഹി: വിദ്യാർത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് കേന്ദ്ര സർക്കാർ പുതിയ നയം തയ്യാറാക്കി. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്കൂൾ ബാഗ് നയം ശുപാർശ ചെയ്യുന്നു. രണ്ടാം ക്ളാസ് വരെയുള്ള വിദ്യാത്ഥികൾക്ക് ഹോംവർക്ക് നൽകരുതെന്നും നയത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.
സ്‌കൂള്‍ ബാഗിന്‍റെ ഭാരം കുറയ്ക്കണം, രണ്ടാം ക്ലാസ് വരെ ഹോംവര്‍ക്ക് പാടില്ല- വിദ്യാഭ്യാസ മന്ത്രാലയം
0

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ